തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെതിരെ പരാതി. മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ഉയരുന്നത്. പോത്തൻകോട് സ്വദേശിയായ മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലാണ് പരാതിക്ക് ആധാരം.
കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്നാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. കടകംപള്ളിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളെ കണ്ടെത്തിയും അവരുടെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും കേസെടുക്കുക.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാന കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കടകംപള്ളിക്കെതിരെയും പരാതി ഉയരുന്നത്.















