തൃശൂർ: ബസിൽ കുഴഞ്ഞുവീണ് യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി ലീനയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്വകാര്യബസിൽ വച്ചാണ് ലീനയ്‌ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കണ്ടക്ടറും ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ചേർന്ന് ലീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.















