തിരുവനന്തപുരം: കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. തിരുവനന്തപുരത്ത് പുത്തന്‍തോപ്പിലാണ് സംഭവം. പ്ലസ് വൺ വിദ്യാര്‍ഥികളായ നബീല്‍, അഭിജിത്ത് എന്നിവരെയാണ് കാണാതായത്.
കണിയാപുരം സ്വദേശികളായ അഞ്ച് പേരുള്‍പ്പെട്ട സംഘം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുളിക്കാനെത്തിയത്. ഇതില്‍ മൂന്നുപേര്‍ തിരയില്‍പ്പെട്ടു. ആസിഫെന്ന വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി.കഠിനംകുളം പൊലീസും അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസും കഴക്കൂട്ടത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയും തെരച്ചില്‍ നടത്തുന്നുണ്ട്.















