ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനോടൊപ്പം കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങ് പുടിന് സമ്മാനമായി നൽകിയ ആഢംബര കാറായ ഓറസ് സെഡാനിലാണ് ഇരുവരും യാത്ര ചെയ്തത്. ഉഭയകക്ഷി ചർച്ച നടത്താൻ നിശ്ചയിച്ചിരുന്ന ടിയാൻജിനിലെ റിറ്റ്സ്- കാൾട്ടണിലേക്കായിരുന്നു ഇരുവരുടെയും യാത്ര.
പുടിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. എസ് സി ഒ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും കാറിൽ ഒരുമിച്ച് യാത്ര ചെയ്തത്. പുടിനും മോദിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾ ഉണ്ടായിരിക്കും. ആഗോള വ്യാപാരം, പ്രതിരോധ സഹകരണം, ഊർജ്ജം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ച നടക്കുന്നത്.
ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും ചൈനീസ്-റഷ്യൻ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.















