തിരുവല്ല : വാഹനമിടിച്ചു പരിക്കേറ്റ ആളെ പ്രതിയാക്കി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസ്. എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ തിരുവല്ല പോലീസിന്റെതാണ് വിചിത്ര നടപടി . പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു
ഓഗസ്റ്റ് 30ന് രാത്രിയായിരുന്നു അപകടം. പോലീസ് ആസ്ഥാനത്തെ A.I.G. വി. ജി. വിനോദ് കുമാറിന്റെ സ്വകാര്യ വാഹനമാണ് എംസി റോഡിൽ തിരുവല്ല കുറ്റൂരിൽ വെച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളിയെ ഇടിച്ചത്. എന്നാൽ വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി വാങ്ങി പരിക്കേറ്റയാൾക്കെതിരെ കേസെടുക്കുക എന്നഅസംബന്ധമാണ് തിരുവല്ല പോലീസ് ചെയ്തത്.
അതിഥി തൊഴിലാളി റോഡിനു കുറുകെ ചാടിയതിൽ വണ്ടി തട്ടി മുറിവ് പറ്റിയെന്നും വണ്ടിക്ക് കേടുപാടുകൾ സംഭവിച്ചു എന്നുമാണ് എഫ് ഐ ആറിൽ പറയുന്നത്. കേസിന്റെ അന്വേഷണം എസ്പി ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു.















