ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനിയായ അൻവിത രാജേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബെംഗളൂരു ക്രൈസ്റ്റ് നഗർ കോളേജിലെ ബികോം ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് അൻവിത. ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മട്ടുപ്പാവിൽ ഇരിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.















