ആലപ്പുഴ : 17കാരനെയും കൂട്ടി നാടു വിട്ട 27കാരിയെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. പിന്നാലെ യുവതിക്ക് മേൽ പോക്സോ ചുമത്തി.
കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി ഉണ്ടായത്. 2 ദിവസം മുൻപാണ് ഇവർ വിദ്യാർത്ഥിയുമായി നാട് വിട്ടത്.
ചേർത്തല സ്വദേശി സനൂഷയാണ് 17കാരനുമായി നാട് വിട്ടത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ കുടുംബത്തോടൊപ്പം വിട്ടു.സനൂഷ ബന്ധുവിന് അയച്ച വാട്സാപ്പ് സന്ദേശം പിന്തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്. 17 കാരനെ കാണാനില്ലെന്ന് കുത്തിയതോട് പൊലീസിലും യുവതിയെ കാണാനില്ലെന്ന് ചേര്‍ത്തല പൊലീസിലും പരാതി ലഭിച്ചിരുന്നു. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു.യുവതിയുടെ മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു.















