പത്തനംതിട്ട: സാക്ഷാൽ അയ്യപ്പസ്വാമിയ്‌ക്ക് എതിരെ കേട്ടാൽ അറയ്‌ക്കുന്ന അശ്ശീലങ്ങൾ ട്രോളുകൾ ഇറക്കിവിട്ട പ്രസ്ഥാനം ഇന്ന് സാക്ഷാൽ ശബരീശന് മുന്നിൽ കീഴടങ്ങിയെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് എന്ന് പറയുന്നത് പ്രവർത്തകർ മാത്രമല്ല. ചിന്താശേഷിയുള്ള നേതൃത്വം കൂടിയാണ്. സിപിഎം നിരന്തരം പരാജയപ്പെടുന്നതും അവിടെയാണെന്ന് യുവരാജ് ഗോകുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം……
ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് എന്ന് പറയുന്നത് പ്രവർത്തകർ മാത്രമല്ല…. ചിന്താശേഷിയുള്ള നേതൃത്വം കൂടിയാണ്…. രാഷ്‌ട്രീയം ഒരു വശത്ത് നിൽക്കുംബോഴും അടിസ്ഥാന ആദർശം വിട്ടുവീഴ്‌ച്ചയില്ലാതെ മുമ്പോട്ട് കൊണ്ട് പോകാൻ ആ നേതൃത്വത്തിന് സാധിക്കുമ്പോഴാണ് ഒരു പ്രസ്ഥാനം അതിന്റെ കരുത്ത് കാട്ടുന്നത്…സിപിഎം നിരന്തരം പരാജയപ്പെടുന്നതും അവിടെയാണ്….
2018 ൽ ശബരിമല വിഷയം ഉണ്ടാകുന്ന സമയത്ത് ഫെയ്സ്ബുക്കിലെ സൈബർ സഖാക്കൾ മുതൽ മുഖ്യമന്ത്രി വരെ എങ്ങനെയാണ് പെരുമാറിയതെന്ന് നമ്മൾ കണ്ടതാണ്….
നമ്മളെ മാത്രമല്ല സാക്ഷാൽ അയ്യപ്പസ്വാമിയ്‌ക്ക് എതിരെ വരെ കേട്ടാൽ അറയ്‌ക്കുന്ന അശ്ശീലങ്ങൾ ട്രോളുകളായി ഇറക്കിവിട്ടതാണ് ഇക്കൂട്ടർ….
നിങ്ങളിൽ പലർക്കും ഓർമ്മ കാണും icu എന്നൊരു ട്രോൾഗ്രൂപ്പിന് പ്രചാരം ലഭിക്കുന്നത് തന്നെ അയ്യപ്പസ്വാമിയെ വളരെ മോശമാക്കി ചിത്രീകരിച്ച് കൊണ്ട് ഒരു ട്രോൾ ഇറക്കി വിടുകയും അതിന്റെ പേരിൽ വലിയ വാദപ്രതിവാദങ്ങൾ നടക്കുകയും അതേതുടർന്ന് അയ്യപ്പഭക്തരെ മുഴുവൻ ‘വികാരം വൃണപ്പെട്ടോ ഗുയ്സ്’ എന്നൊക്കെ ചോദിച്ച് ഉപട്രോളുകൾ ഇറക്കിവിടുകയും ഒക്കെ ചെയ്തത്….
ഏഴുവർഷങ്ങൾക്ക് ഇപ്പുറം ആ പ്രസ്ഥാനം അന്നത്തെ അതിന്റെ നായകനേയും നഷ്ടപ്പെട്ട്…. അതും അർഹിക്കുന്ന ഒരു മരണാനന്തര യാത്രയയപ്പ് പോലും ലഭിക്കാതെ…. ഒടുവിൽ മുഖ്യൻ തന്നെ മറ്റൊരവസ്ഥയിലെത്തി ഇന്ന് ജോത്സ്യൻ പറയുന്ന പരിഹാരങ്ങളും ചെയ്ത് കറുത്തകാറും, പശു തൊഴുത്തും, അയ്യപ്പ സംഗമവും ഒക്കെ ആയി നടക്കുന്നു….
ആ പ്രസ്ഥാനം സാക്ഷാൽ ശബരീശന് മുന്നിൽ കീഴടങ്ങി….
അന്ന് ആചാരം ലംഘിക്കാൻ അവർ തന്നെ കൊണ്ടുവന്നവരെ ഇന്ന് അവർക്ക് പോലും വേണ്ട….
ഏവരാലും വെറുക്കപ്പെട്ടവരായി അവർ മാറി….വൈരുദ്ധ്യാത്മക ഭൗതികവാദം പറഞ്ഞിരുന്ന പ്രസ്ഥാനം ഇന്ന് മരണക്കിടക്കയിൽ ശരണം വിളിക്കുന്നു….ആശയപരമായി അവർ പരാജയം സമ്മതിച്ചിരിക്കുന്നു…. മുട്ടുകുത്തിയിരിക്കുന്നു…. നിരുപാധികം കീഴടങ്ങിയിരിക്കുന്നു….
നമ്മുടെ അമ്മമാർ തെരുവുകളിൽ ശരണമന്ത്രങ്ങൾ വിളിച്ചതിനെ പരിഹസിച്ചവർ ഇനി ശരണം വിളിക്കും….
പരാജയപ്പെട്ടതാണ് തങ്ങളുടെ ആശയാടിത്തറ എന്നും ഭാരതീയതയ്‌ക്കൊപ്പം സഞ്ചരിച്ചാലേ നിലനിൽപ്പുള്ളൂ എന്നും കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിഞ്ഞിരിക്കുന്നു….
സ്വാമി അയ്യപ്പൻ കേരള രക്ഷകനാണ്…. ഹരിയും ഹരനും ചേരുന്നതാണ്….
വീരമണികണ്ഠൻ എന്ന ചീരപ്പൻചിറയിലെ കളരിഗുരുക്കൾ മറ്റൊരങ്കം കൂടി ജയിച്ചിരിക്കുന്നു…. സഖാക്കളേ നിങ്ങൾ ഏറ്റ് വിളിക്കൂ…. വീരമണികണ്ഠനേ ശരണം പൊന്നയ്യപ്പാ…. വില്ലാളി വീരനേ ശരണംപൊന്നയ്യപ്പാ…. സ്വാമിയേശരണമയ്യപ്പാ….















