'അയ്യപ്പസ്വാമിയ്‌ക്ക് എതിരെ കേട്ടാൽ അറയ്‌ക്കുന്ന അശ്ലീലങ്ങൾ ട്രോളുകൾ ഇറക്കിവിട്ട പ്രസ്ഥാനം ഇന്ന് സാ​ക്ഷാൽ ശബരീശന് മുന്നിൽ കീഴടങ്ങി; ശരണം വിളിച്ച അമ്മമാരെ പരിഹസിച്ചവർ ഇനി ശരണം വിളിക്കും'
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അയ്യപ്പസ്വാമിയ്‌ക്ക് എതിരെ കേട്ടാൽ അറയ്‌ക്കുന്ന അശ്ലീലങ്ങൾ ട്രോളുകൾ ഇറക്കിവിട്ട പ്രസ്ഥാനം ഇന്ന് സാ​ക്ഷാൽ ശബരീശന് മുന്നിൽ കീഴടങ്ങി; ശരണം വിളിച്ച അമ്മമാരെ പരിഹസിച്ചവർ ഇനി ശരണം വിളിക്കും’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2025, 01:37 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സാക്ഷാൽ അയ്യപ്പസ്വാമിയ്‌ക്ക് എതിരെ കേട്ടാൽ അറയ്‌ക്കുന്ന അശ്ശീലങ്ങൾ ട്രോളുകൾ ഇറക്കിവിട്ട പ്രസ്ഥാനം ഇന്ന് സാ​ക്ഷാൽ ശബരീശന് മുന്നിൽ കീഴടങ്ങിയെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് എന്ന് പറയുന്നത് പ്രവർത്തകർ മാത്രമല്ല. ചിന്താശേഷിയുള്ള നേതൃത്വം കൂടിയാണ്. സിപിഎം നിരന്തരം പരാജയപ്പെടുന്നതും അവിടെയാണെന്ന് യുവരാജ് ഗോകുൽ  ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം……

ഒരു പ്രസ്ഥാനത്തിന്റെ കരുത്ത് എന്ന് പറയുന്നത് പ്രവർത്തകർ മാത്രമല്ല…. ചിന്താശേഷിയുള്ള നേതൃത്വം കൂടിയാണ്…. രാഷ്‌ട്രീയം ഒരു വശത്ത് നിൽക്കുംബോഴും അടിസ്ഥാന ആദർശം വിട്ടുവീഴ്‌ച്ചയില്ലാതെ മുമ്പോട്ട് കൊണ്ട് പോകാൻ ആ നേതൃത്വത്തിന് സാധിക്കുമ്പോഴാണ് ഒരു പ്രസ്ഥാനം അതിന്റെ കരുത്ത് കാട്ടുന്നത്…സിപിഎം നിരന്തരം പരാജയപ്പെടുന്നതും അവിടെയാണ്….

2018 ൽ ശബരിമല വിഷയം ഉണ്ടാകുന്ന സമയത്ത് ഫെയ്സ്ബുക്കിലെ സൈബർ സഖാക്കൾ മുതൽ മുഖ്യമന്ത്രി വരെ എങ്ങനെയാണ് പെരുമാറിയതെന്ന് നമ്മൾ കണ്ടതാണ്….
നമ്മളെ മാത്രമല്ല സാക്ഷാൽ അയ്യപ്പസ്വാമിയ്‌ക്ക് എതിരെ വരെ കേട്ടാൽ അറയ്‌ക്കുന്ന അശ്ശീലങ്ങൾ ട്രോളുകളായി ഇറക്കിവിട്ടതാണ് ഇക്കൂട്ടർ….
നിങ്ങളിൽ പലർക്കും ഓർമ്മ കാണും icu എന്നൊരു ട്രോൾഗ്രൂപ്പിന് പ്രചാരം ലഭിക്കുന്നത് തന്നെ അയ്യപ്പസ്വാമിയെ വളരെ മോശമാക്കി ചിത്രീകരിച്ച് കൊണ്ട് ഒരു ട്രോൾ ഇറക്കി വിടുകയും അതിന്റെ പേരിൽ വലിയ വാദപ്രതിവാദങ്ങൾ നടക്കുകയും അതേതുടർന്ന് അയ്യപ്പഭക്തരെ മുഴുവൻ ‘വികാരം വൃണപ്പെട്ടോ ഗുയ്സ്’ എന്നൊക്കെ ചോദിച്ച് ഉപട്രോളുകൾ ഇറക്കിവിടുകയും ഒക്കെ ചെയ്തത്….

ഏഴുവർഷങ്ങൾക്ക് ഇപ്പുറം ആ പ്രസ്ഥാനം അന്നത്തെ അതിന്റെ നായകനേയും നഷ്ടപ്പെട്ട്…. അതും അർഹിക്കുന്ന ഒരു മരണാനന്തര യാത്രയയപ്പ് പോലും ലഭിക്കാതെ…. ഒടുവിൽ മുഖ്യൻ തന്നെ മറ്റൊരവസ്ഥയിലെത്തി ഇന്ന് ജോത്സ്യൻ പറയുന്ന പരിഹാരങ്ങളും ചെയ്ത് കറുത്തകാറും, പശു തൊഴുത്തും, അയ്യപ്പ സംഗമവും ഒക്കെ ആയി നടക്കുന്നു….
ആ പ്രസ്ഥാനം സാക്ഷാൽ ശബരീശന് മുന്നിൽ കീഴടങ്ങി….

അന്ന് ആചാരം ലംഘിക്കാൻ അവർ തന്നെ കൊണ്ടുവന്നവരെ ഇന്ന് അവർക്ക് പോലും വേണ്ട….
ഏവരാലും വെറുക്കപ്പെട്ടവരായി അവർ മാറി….വൈരുദ്ധ്യാത്മക ഭൗതികവാദം പറഞ്ഞിരുന്ന പ്രസ്ഥാനം ഇന്ന് മരണക്കിടക്കയിൽ ശരണം വിളിക്കുന്നു….ആശയപരമായി അവർ പരാജയം സമ്മതിച്ചിരിക്കുന്നു…. മുട്ടുകുത്തിയിരിക്കുന്നു…. നിരുപാധികം കീഴടങ്ങിയിരിക്കുന്നു….
നമ്മുടെ അമ്മമാർ തെരുവുകളിൽ ശരണമന്ത്രങ്ങൾ വിളിച്ചതിനെ പരിഹസിച്ചവർ ഇനി ശരണം വിളിക്കും….

പരാജയപ്പെട്ടതാണ് തങ്ങളുടെ ആശയാടിത്തറ എന്നും ഭാരതീയതയ്‌ക്കൊപ്പം സഞ്ചരിച്ചാലേ നിലനിൽപ്പുള്ളൂ എന്നും കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിഞ്ഞിരിക്കുന്നു….
സ്വാമി അയ്യപ്പൻ കേരള രക്ഷകനാണ്…. ഹരിയും ഹരനും ചേരുന്നതാണ്….
വീരമണികണ്ഠൻ എന്ന ചീരപ്പൻചിറയിലെ കളരിഗുരുക്കൾ മറ്റൊരങ്കം കൂടി ജയിച്ചിരിക്കുന്നു…. സഖാക്കളേ നിങ്ങൾ ഏറ്റ് വിളിക്കൂ…. വീരമണികണ്ഠനേ ശരണം പൊന്നയ്യപ്പാ…. വില്ലാളി വീരനേ ശരണംപൊന്നയ്യപ്പാ…. സ്വാമിയേശരണമയ്യപ്പാ….

Tags: Yuvaraj gokul
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies