കൊല്ലം: ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ അത്തപ്പൂക്കളം മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ്. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മുന്നിലാണ് സംഭവം. ക്ഷേത്രത്തിന്റെ മുന്നിലെ വഴിയിൽ പ്രദേശത്തെ യുവാക്കളാണ് പൂക്കളമിട്ടത്. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയിരുന്നു. ഇത് നീക്കണമെന്നാണ് പൊലീസ് പറയുന്നത്.
ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് നടപടി എന്ന് പറയപ്പെടുന്നു. പോലീസ് അവിടേക്കെത്തി മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു
മാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്ന് പൊലീസ് യുവാക്കളെ ഭീഷണിപ്പെടുത്തി. അത്തപ്പൂക്കളം ഇടുന്നതിനെതിരെ ക്ഷേത്ര ഭരണ സമിതിയാണ് പരാതി നൽകിയത് എന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്















