മൈസൂർ : ധർമ്മ സ്ഥല വ്യാജ പ്രചാരണ കേസിൽ എന്തൊക്കെ ചെയ്തിട്ടും തങ്ങളുടെ അടിത്തറ ഇളകി എന്ന് മനസ്സിലാക്കിയ സംസ്ഥാനത്തെ കൊണ്ഗ്രെസ്സ് നേതൃത്വം കണ്ണിൽ പൊടിയിടാൻ ചെപ്പടിവിദ്യകളുമായി രംഗത്ത്. ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്ക് പിന്തുണ അറിയിക്കാൻ ധർമ്മസ്ഥല സന്ദർശിച്ച ബിജെപി, ജെഡിഎസ് നേതാക്കൾക്ക് വൻ ജന പിന്തുണയാണ് ലഭിച്ചത്. ഇത് കൂടാതെ ബിജെപി ധർമ്മസ്ഥല ചലോ യാത്ര നടത്തിയിരുന്നു. ഇത് കൂടാതെ നിഖിൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെ ഡി എസ് സത്യ യാത്രയും നടത്തി.
പ്രതിപക്ഷ കക്ഷികൾ ഇതിലൂടെ ജന പിന്തുണ ആർജ്ജിക്കുന്നു എന്ന് കണ്ടപ്പോഴാണ് തിരിച്ചടിക്കാൻ കോൺഗ്രസ് പദ്ധതിയിട്ടത്. കേസിൽ എസ്‌ഐടി രൂപീകരിച്ചതിനുശേഷം ധർമ്മസ്ഥല സന്ദർശിക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നിരുന്നു. യാത്രാ പദ്ധതിയുടെ ഭാഗമായി, എംഎൽഎ കെ. ഹരീഷ് ഗൗഡയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സെപ്റ്റംബർ 3 ന് ‘ശാന്തി യാത്ര എന്ന പേരിൽ ധർമ്മസ്ഥല സന്ദർശിക്കുകയായിരുന്നു.
സർക്കാർ ആരംഭിച്ച എസ്‌ഐടി അന്വേഷണത്തെ ധർമ്മാധികാരി സ്വാഗതം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ പിന്തുണ അറിയിക്കാനാണു ഇപ്പോൾ ഞങ്ങൾ ധർമ്മസ്ഥല സന്ദർശിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.















