ഹൈദരാബാദ്: തെലങ്കാനയിൽ രാസലഹരി നിർമ്മാണ കേന്ദ്രം കണ്ടെത്തി. താനെ ജില്ലയിലെ മീര ഭയാന്ദർ മേഖയിലാണ് രഹസ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും അന്താരാഷ്‌ട്ര വിപണിയിൽ 12,000 കോടി രൂപ വിലമതിക്കുന്ന 32,000 ലിറ്റർ അസംസ്കൃത വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. രാജ്യത്ത് മയക്കുമരുന്നിനെതിരെ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനുകളിൽ ഒന്നാണിതെന്ന് തെലങ്കാന പൊലീസ് അറിയിച്ചു.
ആഴ്ചകൾക്ക് മുമ്പ് 25 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം എംഡിഎംഎയുമായി ഒരാളെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ലഹരി നിർമ്മാണ ശാലയിലേക്ക് എത്തിയത്.
കേസുമായി ബന്ധപ്പെട്ട് 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും വ്യാപിച്ചുകിടക്കുന്ന വൻ ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎ നിർമിക്കാൻ ഉപയോഗിക്കുന്ന നൂതന സാമഗ്രികളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.















