അഹമ്മദാബാദ്: ഗുജറാത്തിലെ പഞ്ച്മഹലിൽ ഗുഡ്സ് റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. റോപ് വേയുടെ കേബിൾ വയർ പൊട്ടിയാണ് അപകടമുണ്ടായത്. പാവഗഢ് ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള റോപ് വേയുടെ നിർമാണങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകവെയാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ എന്നിവരുൾപ്പെടെ ആറ് പേർ മരിച്ചു. 3.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. 800 മീറ്റർ ഉയരത്തിലാണ് പാവഗഢ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 2,000 പടികൾ കയറിയോ റോപ് വേ വഴിയോ ആണ് എത്തിച്ചേരാൻ സാധിക്കുക. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് റോപ്പ് വേ അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.















