ഒട്ടാവ: ഖാലിസ്ഥാൻ ഭീകരസംഘടനകൾ തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഒടുവിൽ സമ്മതിച്ച് കാനഡ. ഖാലിസ്ഥാൻ ഭീകരർ വിവിധയിടങ്ങളിൽ നിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കുന്നുണ്ടെന്ന് കാനഡ സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവർത്തനങ്ങൾക്കായി ഖാലിസ്ഥാൻ ഭീകരർ കാനഡ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം സമ്മതിക്കാനോ സ്ഥിരീകരിക്കാനോ കാനഡ തയാറിയിരുന്നില്ല. ആരോപണങ്ങൾ എതിർക്കുകയായിരുന്നു മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇപ്പോഴിതാ ഇന്ത്യയുടെ ആരോപണങ്ങൾ ശരിവയ്‌ക്കുന്ന റിപ്പോർട്ടുകളാണ് കാനഡ ഭരണകൂടം തന്നെ പുറത്തുവിടുന്നത്.
ഖാലിസ്ഥാൻ ഭീകരസംഘടനകൾ കാനഡയിൽ പ്രവർത്തിക്കുന്നുണ്ട്. അവർ കാനഡ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്ന് പണം ശേഖരിക്കുന്നു. ഹമാസിനും ഹിസ്ബുള്ളയ്‌ക്കുമൊപ്പമാണ് ഖാലിസ്ഥാൻ ഭീകരർ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.















