റായ്ബറേലി: യുപിയിലെ ബറേലിയിൽ പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ 31കാരൻ അറസ്റ്റിൽ. രണ്ടു കുട്ടികളുടെ പിതാവായ റാഷിദാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് പതിനൊന്നുകാരി പ്രസവിച്ചത്. മാസം തികയാതെ ജനിച്ച കുഞ്ഞ് ഉടൻതന്നെ മരിച്ചു. കുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.
റാഷിദ് കുട്ടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയതായി പൊലീസ് കണ്ടെത്തി. ആദ്യം മധുരം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു പീഡനം. പിന്നീട് കുടുംബത്തെ കൊല്ലുമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനത്തിന്ർറെ ദൃശ്യങ്ങൾ പ്രതി പകർത്തി സൂക്ഷിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.















