വാഷിംഗ്ടൺ: ഗാസയിൽ നിന്ന് പിടികൂടിയവരെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇസ്രയേൽ തന്റെ നിബന്ധനകൾ അംഗീകരിച്ചുവെന്നും ഇത് ഹമാസിനുള്ള അവസാന മുന്നറിയിപ്പാണെന്നും ട്രംപ് വ്യക്തമാക്കി. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഹമാസ് ബന്ദികളാക്കിയ 48 പേരെയും വിട്ടയയ്‌ക്കണമെന്നാണ് ട്രംപിന്റെ നിർദേശം. കരാർ അംഗീകരിക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് എന്റെ അവസാന മുന്നറിയിപ്പാണ്. ഇനി ഉണ്ടാകില്ല- ട്രംപ് കുറിച്ചു.
ഇസ്രയേൽ പിടികൂടിയ ജയിലിൽ കഴിയുന്ന ആയിരത്തിലേറെ പേരെ വിട്ടയയ്‌ക്കണമെന്നും ട്രംപ് നിർദേശം നൽകി. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.















