മലപ്പുറം: തിരൂർ ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ദേശഭക്തിഗാനം ആലപിച്ചതിനെ എതിർത്തവർ അതേ പഞ്ചായത്തിൽ സർക്കാർ ചടങ്ങായ റോഡ് ഉദ്ഘാടനം നിർവഹിച്ചത് ഇസ്ലാം ആചാരപ്രകാരം സ്വലാത്ത് ചൊല്ലി. തൃപ്രങ്ങോട് പഞ്ചായത്തിലെ അമ്പലപ്പടി- നാളിശ്ശേരി റോഡിന്റെ കോൺഗ്രീറ്റിംഗും ഡ്രൈനേജ് പാലത്തിന്റെ ഉദ്ഘാടനമാണ് ഇസ്ലാമതാചാര പ്രകാരം നിർവഹിച്ചത്.
എസ്ഡിപിഐ-സിപിഎം കൂട്ടുകെട്ട് തുറന്നു കാട്ടുന്നതായിരുന്നു ചടങ്ങ്. എസ്ഡിപിഐ നേതാവ് കരീം സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശാലിനിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തിലാണ് ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ‘പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ’ എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം ആലപിച്ചത്. ആർഎസ്എസിന്റെ ഗണഗീതം എന്ന് പറഞ്ഞ് എസ്ഡിപിഐയും സിപിഎമ്മും ഒന്നിച്ചാണ് ഒച്ചപ്പാടുണ്ടാക്കിയത്. പിന്നാലെ സ്കൂൾ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും സമ്മർദ്ദം ചെലുത്തി നടപടി ഉറപ്പ് നൽകുന്ന കത്ത് എഴുതി വാങ്ങുകയും ചെയ്തിരുന്നു. അന്ന് ദേശഭക്തി ഗാനത്തിനെതിരെ ഉറഞ്ഞുതുള്ളിയവരാണ് ഇന്ന് ഇസ്ലാമത പ്രാർത്ഥന ചൊല്ലി പദ്ധതി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.















