തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റി തൃശൂർ കോർപ്പറേഷൻ. പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചതിൽ അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകളാണ് കോർപ്പറേഷൻ എടുത്തു മാറ്റിയത്. വിവിധ ഇടങ്ങിൽ വച്ച ബോർഡുകളെല്ലാം എടുത്ത് റോഡിൽ കൂട്ടിയിട്ട ശേഷം കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മിനി ലോറിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ചരിത്രത്തിൽ ആദ്യമായാണ് തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചിരിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ കൂടി ചുമതല വഹിക്കുന്ന മന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേത താൽപ്പര്യ പ്രകാരമാണ് ഡിഡിപിഎച്ച് പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ വീതം അനുവദിച്ചത്. എട്ട് പുലികളി സംഘങ്ങൾക്കാണ് പദ്ധതി പ്രകാരം സഹായം ലഭിക്കുക. ആകെ 24 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
പുലിക്കളി സംഘങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് സുരേഷ് ഗോപി യാഥാർത്ഥ്യമാക്കിയത്. എന്നാൽ നാടിന്റെ തനത് കല പൈതൃകങ്ങളെ എങ്ങനെ നശിപ്പിക്കാമെന്ന് വിഷയത്തിൽ നിരന്തരം ഗവേഷണം നടത്തുന്ന ഇടത് പക്ഷത്തിനും അവർ നേതൃത്വം നൽകുന്ന കോർപ്പറേഷനും ഇതൊന്നും സംഗതി അത്ര പിടിച്ചിട്ടില്ല. അതാണ് ബോർഡുകൾ എടുത്തുമാറ്റുന്നതിലേക്ക് എത്തിച്ചത്.