തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കും നേരെ ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ജില്ലയിൽ ഓണം വാരാഘോഷം നടക്കുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജീവനക്കാരെ ഒഴിപ്പിച്ചതിന് ശേഷമാണ് വിശദമായ പരിശോധന നടന്നത്. ജില്ലാ കോടതിയുടെ ഇമെയിലിലേക്കാണ് സന്ദേശം എത്തിയത്. തമിഴ്നാട് രാഷ്‌ട്രീയത്തിലെ വിഷയങ്ങളെ കുറിച്ചാണ് സന്ദേശത്തിൽ പരാമർശിക്കുന്നത്.
നാളെ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായി പരിശോധനകൾ നടക്കുകയാണ്.