തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ (ചൊവ്വാഴ്‌ച്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ/എയ്‌ഡഡ്/അൺഎയ്‌ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു
നഷ്ടപ്പെടുന്ന അധ്യയന ദിനം സെപ്റ്റംബർ മാസത്തിലെ ഏതെങ്കിലും ശനിയാഴ്‌ച ക്രമികരിച്ച് പ്രവർത്തിക്കേണ്ടതാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചിരുന്നു .
ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്ര വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കും.