കൊച്ചി: 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മത്സ്യ വ്യാപാരി അറസ്റ്റിൽ. എറണാകുളം ഇടക്കൊച്ചി സ്വദേശി രതീഷ് (57) ആണ് പിടിയിലായത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന കുട്ടിയെ അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്.
വീടുകൾ തോറും കയറിയിറങ്ങി മത്സ്യവിൽപ്പന നടത്തുന്നയാളാണ് രതീഷ്. ഞായറാഴ്ച മത്സ്യം വിൽക്കാനായി വീട്ടിലെത്തിയപ്പോഴാണ് കുട്ടി ഒറ്റയ്‌ക്കാണെന്ന് ഇയാൾ മനസ്സിലാക്കിയത്. 16 കാരൻ കുളിക്കാൻ പോകുന്നതിനിടെയാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ശേഷം ഇയാൾ അവിടെ നിന്ന് കടന്നു കളഞ്ഞു.
വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കളോട് 16 കാരൻ വിവരം വെളിപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.















