ആലപ്പുഴ: പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി സിപിഎം നേതാവിന്റെ മകൻ. കായംകുളം മുൻ എംഎൽഎ സി. കെ സദാശിവന്റെ മകൻ സി എസ് പ്രവീണാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് പരാതി.
വാഹന ഷോറൂമിൽ ഉണ്ടായ തർക്കത്തിനിടെയാണ് പ്രവീണിനെ പൊലീസ് മർദ്ദിച്ചത്. അസഭ്യം പറഞ്ഞെന്നും ഏകപക്ഷീയമായാണ് പൊലീസ് പെരുമാറിയതെന്നും സിപിഎം നേതാവിന്റെ മകൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. തനിക്കെതിരെ ഷോറൂം ജീവനക്കാരിൽ നിന്ന് നിർബന്ധിച്ച് പരാതി എഴുതി വാങ്ങിയെന്നും പ്രവീൺ ജില്ല പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ ആരോപിച്ചു.















