ശിവമോഗ: സാമുദായിക സെൻസിറ്റീവ് പ്രദേശമായ ഭദ്രാവതി പട്ടണത്തിൽ ഈദ്-ഇ-മിലാദ് ആഘോഷത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതായി ആരോപണം.തിങ്കളാഴ്ച രാത്രി പഴയ ഭദ്രാവതിപട്ടണത്തിൽ ഒരു മുസ്ലീം സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നത്. ഇത് സംബന്ധിച്ച വീഡിയോ വൈറലായിട്ടുണ്ട്.
വൈറലായ ഒരു വീഡിയോയിൽ ഒരു കൂട്ടം യുവാക്കൾ “പാകിസ്ഥാൻ സിന്ദാബാദ്” എന്ന് മുദ്രാവാക്യം വിളിക്കുന്നത് കാണാം. ജനത ദൾ സെക്കുലർ തങ്ങളുടെ എക്സ് പേജിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇങ്ങിനെ ഒരു വീഡിയോ പ്രചരിക്കുന്നത് പോലീസ് വൃത്തങ്ങൾ ചൊവ്വാഴ്ച സ്ഥിരീകരിച്ചതായി കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ಸಿಎಂ @siddaramaiah , ಡಿಸಿಎಂ @DKShivakumar ಅವರೇ,
ಭದ್ರಾವತಿಯಲ್ಲಿ ಈದ್ ಮಿಲಾದ್ ಆಚರಣೆ ವೇಳೆ ಕೆಲ ದುಷ್ಕರ್ಮಿಗಳು ಪಾಕ್ ಪರವಾಗಿ ಘೋಷಣೆ ಕೂಗಿದ್ದಾರೆ. @INCKarnataka ಸರ್ಕಾರ , ಗೃಹ ಸಚಿವ @DrParameshwara ಪಾಕ್ ಪರ ಘೋಷಣೆ ಕೂಗಿರುವ ದೇಶದ್ರೋಹಿಗಳನ್ನು ತಕ್ಷಣ ಬಂಧಿಸಿ, ಕಠಿಣ ಕಾನೂನು ಕ್ರಮಕೈಗೊಳ್ಳಬೇಕು ಎಂದು… pic.twitter.com/v6caS3aIGT
— Janata Dal Secular (@JanataDal_S) September 9, 2025
മുമ്പ് വർഗീയ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ച ജില്ലയിൽ ഈ സംഭവം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വീഡിയോയുമായി ബന്ധപ്പെട്ട് ഭദ്രാവതിയിലെ ഓൾഡ് ടൗൺ പോലീസ് സ്റ്റേഷനിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി ജി.കെ. മിഥുൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണ്. എവിടെ, എപ്പോൾ ചിത്രീകരിച്ചതാണ് ഇത്. ആധികാരികത സ്ഥിരീകരിച്ചാൽ, ആരാണ് മുദ്രാവാക്യം വിളിച്ചതെന്നും അന്വേഷിക്കുമെന്നു പൊലീസ് പറയുന്നു.
ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിനു പിന്നിലെ മാനസികാവസ്ഥയെ കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി അപലപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് ചിക്കബെല്ലാപൂർ ബിജെപി എംപി കെ സുധാകർ പറഞ്ഞു. രണ്ട് വർഷം മുമ്പ് വിധാൻ സൗധ ഇടനാഴികളിൽ സമാനമായ മുദ്രാവാക്യങ്ങൾ ഉപയോഗിച്ചാണ് ഇത് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയ അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടു.















