സാഗർ: സാഗറിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ രണ്ട് ആൺകുട്ടികൾ തുപ്പിയ സംഭവത്തിൽ വ്യാപക പ്രതിഷേധം.
ശിവമോഗ ജില്ലയിലെ സാഗർ പട്ടണത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ റോഡരികിലുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് രണ്ട് ആൺകുട്ടികൾ ഗണേശ വിഗ്രഹത്തിൽ തുപ്പി. ഇതേ തുടർന്ന് നഗരത്തിൽ കുറേനേരം സംഘർഷാവസ്ഥ നിലനിന്നു.
സാഗർ താലൂക്കിലെ അതീവ സെൻസിറ്റീവ് പ്രദേശമായ ജന്നത്ത് ഗല്ലിയിൽ, ജയ്ഭുവനേശ്വരി യുവക സംഘ എന്ന സംഘടന സ്ഥാപിച്ച ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്ര മാർക്കറ്റ് റോഡിലൂടെ നീങ്ങുന്നതിനിടെയായിരുന്നു, അടുത്തുള്ള ഒരു കെട്ടിടത്തിൽ നിൽക്കുകയായിരുന്ന രണ്ട് ആൺകുട്ടികൾ ഗണപതി വിഗ്രഹത്തിൽ തുപ്പിയത്. ഒരു പ്രദേശവാസി തന്റെ മൊബൈൽ ഫോണിൽ സംഭവം പകർത്തി. തുടർന്ന് സംഭവം പുറത്തറിഞ്ഞതോടെയാണ് പ്രദേശത്ത് കുറച്ചുനേരം സംഘർഷാവസ്ഥ സംജാതമായത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ എഎസ്പി ഡോ. ബെനകപ്രസാദ്, ആൺകുട്ടികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതോടെ പ്രകടനം തുടർന്നു. ഇതുസംബന്ധിച്ച് സാഗർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രമുഖ കന്നഡ പത്രമായ കന്നഡ പ്രഭയുടെ എക്സ് പേജിൽ ഈ വീഡിയോകളും വാർത്തയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ಗಣಪತಿ ಮೂರ್ತಿಯ ವಿಸರ್ಜನಾ ಮೆರವಣಿಗೆ ವೇಳೆ ಅನ್ಯಕೋಮಿನ ಇಬ್ಬರು ಬಾಲಕರು ಗಣಪತಿ ಮೂರ್ತಿಯ ಮೇಲೆ ಉಗುಳಿದ ಘಟನೆ ಶಿವಮೊಗ್ಗ ಜಿಲ್ಲೆ ಸಾಗರ ಪಟ್ಟಣದಲ್ಲಿ ಭಾನುವಾರ ನಡೆದಿದೆ.#Sagara #Ganeshimmersionprocession #ShivamoggaPolice #ಸಾಗರ #ಗಣೇಶವಿಸರ್ಜನೆಮೆರವಣಿಗೆ #ಶಿವಮೊಗ್ಗ
Read more here: https://t.co/zoN7Sm1ims pic.twitter.com/WTfXukv9Mf— kannadaprabha (@KannadaPrabha) September 8, 2025
ഇതേ തുടർന്ന് കുട്ടികളുടെ ഉമ്മ ഖൈറുന്നിസ ഹിന്ദു സമൂഹത്തോട് മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറക്കി. “ഹിന്ദു സമൂഹത്തോട് ഞാൻ ക്ഷമ ചോദിക്കുന്നു. നമ്മുടെ കുട്ടികൾ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ഗണേശനെ അവർ അപമാനിച്ച രീതി എനിക്ക് വെറുപ്പാണ്. എന്റെ കുട്ടികളോട് ഇത് ചെയ്യരുതെന്ന് ഞാൻ പറയും.” കുട്ടികളുടെ അമ്മ ഖൈറുന്നീസ പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു.















