പാലക്കാട്: കൊല്ലങ്കോട് രാജാസ് സ്കൂളിലെ +2 വിദ്യാർഥിനിയായ ഗോപിക (17 ) നെ മുതലമട 17ാം വാർഡിലെ കള്ളിയംപാറ മലമുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മുതലമട സ്വദേശി ഷീബയുടെ മകളാണ് ഗോപിക. മുതലമടയിലെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള ഉയർന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത് . മണണ്ണ ഒഴിച്ചു തീ കൊളുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
കൊല്ലങ്കോട് പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.















