ഇസ്ലാമബാദ്: ദോഹയിൽ ഹമാസ് എന്ന ഭീകര സംഘടനയുടെ ഓഫീസിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം മുസ്ലീം രാജ്യത്തിനെതിരായ ആക്രമണം എന്ന് പ്രചാരണവുമായി പാകിസ്ഥാൻ. പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഒപ്പം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നുണപ്രചരണവും അഴിച്ചുവിടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളെ പ്രകോപ്പിക്കാനാണ് ഖ്വാജയുടെ ശ്രമം.
സാമ്പത്തികമായി ദുർബലമായ രാജ്യമായിരുന്നിട്ടും, പാകിസ്ഥാൻ സൈന്യം അഞ്ചിരട്ടി വലുപ്പമുള്ള ഇന്ത്യയുമായി ഏറ്റുമുട്ടിയെന്നും, പാഠം പഠിപ്പിച്ചുവെന്നും ഖ്വാജ ആസിഫ് അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിലെ കനത്ത പരാജയം മറിച്ചുവച്ചു കൊണ്ടാണ് ഖ്വാജയുടെ വീരവാദം.
ഇസ്രായേൽ എന്ന ദുഷ്ട രാഷ്‌ട്രത്തിനെതിരെ മുസ്ലീം രാജ്യങ്ങൾ ഒന്നിക്കേണ്ട സമയമാണിതെന്ന് ഖ്വാജ ആസിഫ് പറഞ്ഞു . മുസ്ലീം ലോകത്തെ പൂർണ്ണമായും നശിപ്പിക്കുകയും സാമ്പത്തിക ശക്തിയെ നിർവീര്യമാക്കുകയും ചെയ്യുക എന്നതാണ് ഇസ്രായേലിന്റെ അജണ്ടയെന്നും പാക് മന്ത്രി പറഞ്ഞു.
യുഎഇ, സൗദി അറേബ്യ, ഒമാൻ തുടങ്ങി ശക്തമായ സാമ്പത്തിക അടിത്തറയുള്ള ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി സൗഹൃദബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ്. അതിനിടെയാണ് തകർന്ന് തരിപ്പണമായ പാകിസ്ഥാൻ ഇസ്രായേലിനോട് ശത്രുത പുലർത്താൻ അവരോട് ഉപദേശിക്കുന്നത്.















