ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ ഓപ്പറേഷനിൽ അഞ്ച് ഐഎസ് ഭീകരർ അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ഡൽഹി, മുംബൈ, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ് ഭീകരരെ ലക്ഷ്യമിട്ടാണ് അന്വേഷണം നടന്നത്. മുംബൈയിൽ നിന്ന് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരുടെ ഒളിത്താവളങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
ഭീകരാക്രമണം നടത്താൻ ഐഎസ് ഭീകരർ പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായ പ്രതികളിൽ പലരും കെമിക്കൽ ബോംബുകൾ നിർമിക്കുന്നവരാണ്.
ഡൽഹിയിൽ നിന്ന് രണ്ട് പേർ, റാഞ്ചി, മദ്ധ്യപ്രദേശ്, ഹൈദരാബാദിൽ എന്നിവിടങ്ങളിൽ നിന്ന് ഒരോരുത്തർ എന്നിവരാണ് അറസ്റ്റിലായത്. നിലവിൽ റെയ്ഡ് തുടരുകയാണ്.















