കാസർകോട് : ദേശീയപാത നിർമാണത്തിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. വടകര സ്വദേശികളായ അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. കാസർകോട് മൊഗ്രാലിൻ ദേശീയപാതയിലാണ് സംഭവം. ഉച്ചയോടെയാണ് അപകടമുണ്ടായത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്.
ക്രെയിനിൽ ഘടിപ്പിച്ച ബക്കറ്റ് സീറ്റിൽ കയറി വഴിവിളക്ക് നന്നാക്കുന്നതിനിടെ സീറ്റ് പൊട്ടി സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു.















