റായ്പൂർ: ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെ പത്ത് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഛത്തീസ്ഗഢിലെ ഗരിയബന്ദ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മോദൈം ബാലകൃഷ്ണൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മെയിൻപൂർ വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എസ്ടിഎഫ്, കോബ്ര, പൊലീസ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. രാവിലെ മുതൽ സ്ഥലത്ത് ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. വെടിവയ്പ്പിൽ നിരവധി മുതിർന്ന മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.















