ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ വീണ്ടും അപമാനിച്ച് കോൺഗ്രസ്. ബിഹാർ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട എ ഐ വീഡിയോയാണ് വിവാദത്തിലായത്.
കോൺഗ്രസിന്റേത് നാണംകെട്ട പ്രവൃത്തിയെന്നും പരിധി ലംഘിക്കുന്നുവെന്നും ബിജെപി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ അമ്മയെ അവഹേളിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ വാക്കുകളിൽ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് വീണ്ടും കോൺഗ്രസിന്റെ അധിക്ഷേപം.
പ്രധാനമന്ത്രി ഉറങ്ങാൻ കിടക്കുന്നതും അമ്മ സ്വപ്നത്തിൽ വന്ന് പ്രതിപക്ഷത്തിനുള്ള ആരോപണങ്ങളും തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് പറയുന്നതുമാണ് വീഡിയോയിലുള്ളത്. രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, പ്രധാനമന്ത്രിയുടെ അമ്മയെ കോൺഗ്രസിലേക്ക് വഴിച്ചിഴയ്‌ക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 2022 ഡിസംബർ 30 ന് തന്റെ 99ാം വയസ്സിലാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ അന്തരിച്ചത്.















