ന്യൂഡൽഹി: പഞ്ചാബിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാസേന. ഫാസിൽക്ക ജില്ലയിൽ നടത്തിയ ഓപ്പറേഷനിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. പാകിസ്ഥാൻ പിന്തുണയുള്ള സംഘമാണ് പിടിയിലായത്. സുരക്ഷാസേനയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയും സംയുക്തമായാണ് പരിശോധന നടത്തിയത്. റെയ്ഡിൽ രണ്ട് പേരെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.
15 പിസ്റ്റളുകൾ, 38 മാഗസീനുകൾ, 1847 വെടിയുണ്ടകൾ എന്നിവയാണ് കണ്ടെടുത്തത്. ഫസിൽക്ക സ്വദേശികളാണ് അറസ്റ്റിലായത്. അതിർത്തിവഴി കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
വളരെയധികം ആസൂത്രണം ചെയ്താണ് റെയ്ഡ് നടത്തിയതെന്നും പാക് ബന്ധമുള്ള വലിയൊരു മയക്കുമരുന്ന് ശൃംഖലയെയാണ് പിടികൂടിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.















