മുംബൈ: സ്പൈസ് ജെറ്റ് വിമാനത്തിന്റെ മുൻചക്രങ്ങൾ ഇളകിപോയി. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇതോടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ഉടൻ തന്നെ വിമാനത്താവളത്തിൽ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കണ്ട്‍ലയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനമാണ് വൻ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. വിമാനം റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് വേണ്ടി മറ്റൊരു വിമാനം ഏർപ്പെടുത്തി.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിമാനക്കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകി. അഞ്ച് മണിവരെ എല്ലാ വിമാനസർവീസുകളും നിർത്തിവച്ചിരുന്നു.















