തിരുവനന്തപുരം: നവജാതശിശുവിനെ ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിന് സമീപത്താണ് സംഭവം. ഭർത്താവിന് തന്നേക്കാൾ സ്നേഹം കുട്ടിയോടുള്ളതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ പാലൂർ സ്വദേശി ബെനിറ്റ ജയ അന്നാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
42 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഭർത്താവ് തന്നേക്കാൾ സ്നേഹം കുട്ടിയോട് പ്രകടിപ്പിച്ചതിലെ ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു യുവതി. കുഞ്ഞിനെ കാണാനായി ഭർത്താവ് വീട്ടിൽ എത്തിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.















