പട്ന: ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ബിഹാർ യൂണിറ്റ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് എൻഐഎ. നിരവധി ഭീകരാക്രമണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും പദ്ധതി തയാറാക്കുകയും ചെയ്ത മഹ്ബൂബ് ആലമിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കിഷൻഗഞ്ചിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്.
2022-ൽ ബിഹാറിലെ ഫുൽവാരിഷരീഫിൽ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതാണ് കേസ്. 26 പേർക്കെതിരെയാണ് എൻഐഎ കേസെടുത്തത്. പിഎഫ്ഐ റിക്രൂട്ട്മെന്റ്, പരിശീലനം, മീറ്റിംഗുകൾ, ഭീകരാക്രമണത്തിന് ഗൂഢാലോചന, ഭീകരാക്രമണത്തിന് ഫണ്ട് സ്വരൂപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ മഹ്ബൂബ് ആലം ഏർപ്പെട്ടിരുന്നു.
വിവിധ മതങ്ങൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ മതസ്പർദ്ദം വളർത്തുകയും ഭീകരാന്തരീഷം സൃഷ്ടിക്കുക ചെയ്യാൻ പിഎഫ്ഐ ഭീകരർ ലക്ഷ്യമിട്ടിരുന്നു. സമാധാനം തകർക്കാനും രാജ്യത്തിനെതിരെ വിദ്വേഷം വളർത്താനും സംഘം പദ്ധതിയിട്ടിരുന്നു. പിഎഫ്ഐ ഭീകരർ ജനങ്ങളിൽ ഭയമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.















