ന്യൂഡൽഹി: ഝാര്‍ഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ച ഭീകരൻ സഹ്ദിയോ സോറനെ ഉൾപ്പെടെയാണ് വധിച്ചത്. ഹസാരിബാഗിലായിരുന്നു ഏറ്റുമുട്ടൽ.
ഏറെ കാലങ്ങളായി കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കൊടുംകുറ്റവാളിയാണ് സഹ്ദിയോ സോറൻ. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ കോബ്രാ ബറ്റാലിയൻ, ഗിരിദിഹ് പൊലീസ്, ഹസാരിബാഗ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റ് ഭീകരരെ കണ്ടെത്തിയത്.
ഗിരിദിഹ്-ബൊക്കാറോ അതിർത്തിക്ക് സമീപത്ത് രാവിലെ ആറ് മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് മാറ്റി. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.















