ടെൽ അവീവ്: ഗാസയിൽ നിന്നും പിടികൂടിയ ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽ നിന്നും മാറ്റിപാർപ്പിക്കുന്നതായി റിപ്പോർട്ട്. ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ സൈനിക നടപടി തടയുന്നതിനാണ് ഈ നീക്കം. ബന്ദികളെ വീടുകളിലേക്കും ടെന്റുകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
മൂന്ന് ലക്ഷത്തിലധികം പലസ്തീനികൾ ഗാസ സിറ്റിയിൽ നിന്ന് ഗാസ മുനമ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഗാസയിൽ നിന്ന് പാലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി മാത്രം 20,000 പേർ ഗാസ വിട്ടുപോയി.
കരയാക്രമണത്തിന് ഒരുങ്ങുകയാണ് ഇസ്രയേൽ സേന. ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗാസ സിറ്റിയിലെ എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ള ഭീകരർക്ക് വേണ്ടി ആയുധങ്ങൾ നിർമിച്ച ഹമാസ് ഭീകരനെ വധിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഐഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്.















