ഇടുക്കി: റിസോർട്ടിന്റെ മതിൽ നിർമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടുക്കിയിലെ ചിത്തിരപുരത്താണ് സംഭവം. ആനച്ചാൽ സ്വദേശികളായ രാജീവൻ, ബെന്നി എന്നിവരാണ് മരിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്ത് വീഴുകയായിരുന്നു.
അപകടത്തിന് ശേഷം ഏറെ വൈകിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരു മണിക്കൂറോളം ഇരുവരും മണ്ണിനിടയിൽ കിടന്നിരുന്നു. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണ് മാറ്റി പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















