ന്യൂഡൽഹി : നമ്മുടെ സൈനികർ പാകിസ്ഥാനെ മുട്ടുകുത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജെയ്ഷെ മുഹമ്മദ് ഭീകരന്റെ വെളിപ്പെടുത്തലിനെ കുറിച്ച് പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. മദ്ധ്യപ്രദേശിലെ ധാറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരർ കരയുന്നത് ലോകം കണ്ടു. ഓപ്പറോഷൻ സിന്ദൂറിൽ പാക് ക്യാമ്പുകൾ തുടച്ചുനീക്കാൻ സൈന്യത്തിനായി. ഇന്ന് ഭാരതം ഒരു ആണവ ഭീഷണിയെയും ഭയപ്പെടുന്നില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഭാരതത്തിന്റെ തിരിച്ചടി അതിഭീകരമെന്ന് കഴിഞ്ഞ ദിവസം പാക് ഭീകരൻ വെളിപ്പെടുത്തിയിരുന്നു.
ഭാരതമാതാവിന്റെ സുരക്ഷയ്‌ക്ക് രാജ്യം അതീവ മുൻഗണന നൽകുന്നുണ്ട്. പാക് ഭീകരർ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഭീകരക്യാമ്പുകൾ ഞങ്ങൾ തകർത്തെറിഞ്ഞു. നമ്മുടെ സായുധസേന പാകിസ്ഥാനെ മുട്ടുകുത്തിച്ചു.
ഭീകരതയ്‌ക്കെതിരെ ഇന്ത്യ ശക്തമായി പോരാടുക മാത്രമല്ല, ആരുടെയും ആണവ ഭീഷണികളെ പുതിയ ഭാരതം ഒരിക്കലും ഭയക്കില്ല. ഭീകരരുടെ വീട്ടിൽ കയറി ആക്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.















