തീവ്ര ഇടതുപക്ഷ കൂട്ടായ്മയായ  'ആന്റിഫ'യെ ട്രംപ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു; നടപടി ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ; എന്താണ് ആന്റിഫ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

തീവ്ര ഇടതുപക്ഷ കൂട്ടായ്മയായ  ‘ആന്റിഫ’യെ ട്രംപ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു; നടപടി ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ; എന്താണ് ആന്റിഫ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2025, 09:07 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ട്രംപിന്റെ വിശ്വസ്തനുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ, തീവ്ര ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ ആന്റിഫയെ ((ANTIFA) യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു.  സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇക്കാര്യം പ്രഖ്യപിച്ചത്.  സംഘടനയുടെ ഫണ്ട് അടക്കമുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ കൃത്യമായ സംഘടനാരൂപമില്ലാത്തതിനാൽ ആന്റിഫയ്‌ക്കെതിരായ നടപടി എത്രത്തോളം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല.

എന്താണ് ആന്റിഫ?

‘ആന്റി ഫാസിസ്റ്റ് ആക്ഷൻ’ എന്നതിന്റെ ചുരുക്കപ്പേരാണ് ആന്റിഫ. തീവ്ര ഇടതുപക്ഷ ചായ്‌വുള്ള ഭീകര ഗ്രൂപ്പുകളെ സൂചിപ്പിക്കുന്ന ഒരു പൊതു പദമാണിത്. അതിനാൽ തന്നെ ഇത് ഒറ്റ പ്രസ്ഥാനമല്ല. അമേരിക്കയിലും മറ്റ് ചില രാജ്യങ്ങളിലും ചിതറിക്കിടക്കുന്ന പ്രാദേശിക കൂട്ടായ്മയാണിത്.

2020ൽ മിനിപ്പോളിസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരനെ പൊലീസുകാർ കൊലപ്പെടുത്തിയതിന് പിന്നാലെ യുഎസിൽ വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. ഈ സമയത്താണ് ആന്റിഫ എന്ന വാക്ക് കൂടുതലായും ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഈ സംഭവം നടന്നത്. അന്ന് തന്നെ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

1980 മുതൽ തന്നെ ആന്റിഫയ്‌ക്ക് യുഎസിൽ സാന്നിധ്യമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായ ട്രംപിന്റെ രംഗപ്രവേശത്തോടെയാണ് പ്രത്യക്ഷമായ സമരപരിപാടികളിലൂടെ ആന്റിഫ വാർത്തകളിൽ ഇടം നേടുന്നത്.

1917-ലെ റഷ്യൻ വിപ്ലവത്തിന്റെ ചുവന്ന പതാകയും 19-ാം നൂറ്റാണ്ടിലെ അരാജകത്വവാദികളുടെ കറുത്ത പതാകയും സംയോജിപ്പിക്കുന്ന ചിഹ്നമാണ് ആന്റിഫ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. പ്രതിഷേധങ്ങളിൽ കറുത്ത വസ്ത്രമണിഞ്ഞ് മുഖാവരണം ധരിച്ചാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. ഇടതുനിലപാടുറപ്പിക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പം മുതലാളിത്ത വിരുദ്ധ നിലപാടും ഈ കൂട്ടായ്മയുടെ മുഖമുദ്രയാണ്. എൽജിബിടിക്യു എന്നറിയപ്പെടുന്ന വിവിധ സ്വവർഗ സമൂഹങ്ങളുടെയും മറ്റും അവകാശസമരങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകുന്ന രീതിയാണ് ആന്റിഫയുടേത്. പ്രതിഷേധങ്ങൾ പ്രകടനങ്ങൾ കലാപത്തിലേക്ക് എത്തിക്കുന്നതാണ് ഇവരുടെ രീതി.

 

 

Tags: USUS President Donald TrumpANTIFA
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

ടിവി നെറ്റ്‌വർക്കുകൾ ബഹിഷ്‌കരിച്ചു; പിന്നാലെ 24 മണിക്കൂറും സംപ്രേഷണം ചെയ്യാൻ ‘ട്രംപ് ടിവി’യുമായി വൈറ്റ് ഹൗസ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies