ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിച്ചതോടൊപ്പം ജെൻസി പ്രക്ഷോഭത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനവും രേഖപ്പെടുത്തി.
സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഭാരതത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും സംഭാഷണത്തിന് ശേഷം മോദി എക്സിൽ കുറിച്ചു. നാളെ ദേശീയദിനം ആചരിക്കുന്ന നേപ്പാളിലെ ജനങ്ങൾക്ക് ആശംസകളും പ്രധാനമന്ത്രി അറിയിച്ചു. മുഴുവൻ ഭാരതീയരുടെയും പേരിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
സെപ്റ്റംബർ 12-നാണ് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി അധികാരമേറ്റത്. രാജ്യത്തെ ആദ്യ വനിത പ്രധാനമന്ത്രിയാണ് സുശീല കർക്കി.















