എറണാകുളം : സൈബർ ആക്രമണത്തിനെതിരെ നടി റിനി ജോർജ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വർ, ഷാജൻ സ്കറിയാ എന്നിവർക്കെതിരെ കേസെടുത്തു ആലുവ സൈബർ പോലീസ് ആണ് കേസടുത്തത്.
രാഹുൽ ഈശ്വർ, ഷാജൻ സ്കറിയാ വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് റിനിയുടെ പരാതി.
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുടെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായി എന്ന് തുറന്നുപറഞ്ഞതിനുശേഷമായിരുന്നു റിനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്.
റിനിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.















