ദിസ്പൂർ: അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയുണ്ടായ വാഹനപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. നിരവധി സൈനികർക്ക് പരുക്കേറ്റതായി വിവരം. 33 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.
ബിഷ്ണുപൂർ ജില്ലയിൽ വച്ചാണ് അപകടമുണ്ടായത്. തോക്കുകളുമായെത്തിയ സംഘം വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ ജവാന്മാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് അസം റൈഫിൾസും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.















