തിരുവനന്തപുരം: 400 വർഷം പഴക്കമുള്ള തറവാട് വീട് കത്തിനശിച്ചു. തിരുവല്ലത്തെ ഇടയാറിൽ സ്ഥിതിചെയ്യുന്ന വീടാണ് കത്തിനശിച്ചത്. സാമൂഹിക വിരുദ്ധർ തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണയച്ചു.
നാല് വർഷമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു തറവാട്. പൂന്തുറ സ്വദേശികളാണ് ഉടമസ്ഥർ. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചാക്ക, വിഴിഞ്ഞം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനാംഗങ്ങളാണ് എത്തിയത്.
തടികൊണ്ട് നിർമിച്ച തറവാട് തീപിടിത്തത്തിൽ പൂർണമായും തകർന്നു. ഷോർട്ട് സർക്യൂട്ടാണെന്നും സംശയമുണ്ട്.















