ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ. 34,200 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി തന്റെ ജന്മനാട്ടിൽ എത്തിയത്. ഗുജറാത്തിലെ ഭാവ്നഗറിൽ നടന്ന ആവേശകരമായ റോഡ്ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്തു. മോദി കി ജയ് വിളിച്ച് ജനങ്ങളെ മോദിയെ സ്വീകരിച്ചു. പൂച്ചെണ്ടുകളുമായി റോഡിന്റെ ഇരുവശത്തും ആളുകൾ തടിച്ചുകൂടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മോദിയെ കാണാനായി റോഡ് ഷോയിൽ പങ്കെടുത്തിരുന്നു.
നിരവധി വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഭാവ്നഗറിൽ സമുദ്ര സേ സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്യും. ഭാരതത്തിന്റെ സമുദ്രമേഖലയ്‌ക്കും സ്വയാശ്രമേഖലയ്‌ക്കും പ്രധാനപ്പെട്ട ദിവസമാണ് ഇന്നെന്നും ഭാരതത്തിലെ ജനങ്ങൾക്ക് വികസന പദ്ധതികൾ പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട പ്രധാന നയങ്ങളിലും കേന്ദ്രസർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഹൃദ്യമായ ഗാനവും സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ സാധാരണ ജനങ്ങൾക്കിടയിൽ പ്രധാനമന്ത്രി ചെലുത്തുന്ന സ്വാധീനം ചൂണ്ടിക്കാട്ടുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സമൂഹമാദ്ധ്യമങ്ങളിൽ ഗാനം പങ്കുവച്ചു.















