ഖുർആൻ മറന്ന് ബഹുഭാര്യത്വം പിന്തുടരുന്ന മുസ്ലീം സമുദായത്തിലെ ന്യൂനപക്ഷത്തെ മതനേതാക്കളും സമൂഹവും ബോധവൽക്കരിക്കേണ്ടതുണ്ട്: തുല്യമായി പോറ്റാനാകുമെങ്കിലേ മുസ്‌ലിമിന്‌ ഒന്നിലേറെ വിവാഹം പറ്റൂ; ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഖുർആൻ മറന്ന് ബഹുഭാര്യത്വം പിന്തുടരുന്ന മുസ്ലീം സമുദായത്തിലെ ന്യൂനപക്ഷത്തെ മതനേതാക്കളും സമൂഹവും ബോധവൽക്കരിക്കേണ്ടതുണ്ട്: തുല്യമായി പോറ്റാനാകുമെങ്കിലേ മുസ്‌ലിമിന്‌ ഒന്നിലേറെ വിവാഹം പറ്റൂ; ഹൈക്കോടതി

പള്ളിക്കു മുന്നിൽ ഭിക്ഷ യാചിച്ചു ജീവിക്കുന്ന അന്ധനായ വ്യക്തിമൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു: മതനേതാക്കളുടെ സഹായത്തോടെ സർക്കാർ കൗൺസിലിങ് നൽകണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2025, 03:58 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഭാര്യമാർക്ക് തുല്യനീതി നൽകാൻ പുരുഷന് കഴിയുമ്പോൾ മാത്രമേ ഇസ്ലാംഒന്നിലെറെ വിവാഹത്തിന് അനുവദിക്കുന്നുള്ളൂ എന്ന് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. ഇസ്ലാമിക നിയമത്തിന്റെ ആത്മാവ് ഏകഭാര്യത്വമാണെന്നും ബഹുഭാര്യത്വം നീതിയും കഴിവും അനുസരിച്ച് ഒരു അപവാദമാണെന്നും കോടതി വ്യക്തമാക്കി.

ഒന്നിലധികം ഭാര്യമാരെ നിലനിർത്താനുള്ള കഴിവുണ്ടെങ്കിൽ മാത്രമേ മുസ്ലീം വ്യക്തിനിയമം ബഹുഭാര്യത്വം അനുവദിക്കുന്നുള്ളൂ.സാമ്പത്തിക ശേഷിയില്ലായ്മ തുടർന്നുള്ള വിവാഹങ്ങളെ അസാധ്യമാക്കുന്നു. സമ്പത്തുണ്ടെങ്കിലും മുസ്‌ലിം സമൂഹത്തിലെ ഭൂരിഭാ​ഗംപേർക്കും ഒരു ഭാര്യയേയുള്ളു എന്നും കോടതി നിരീക്ഷിച്ചു.

ഖുർആൻ വാക്യങ്ങൾ (അദ്ധ്യായം 4, വാക്യങ്ങൾ 3 ഉം 129 ഉം) കോടതി പരാമർശിച്ചു.
” ഈ സൂക്തങ്ങളുടെ ആത്മാവും ഉദ്ദേശ്യവും ഏകഭാര്യത്വമാണ്, ബഹുഭാര്യത്വം ഒരു അപവാദം മാത്രമാണ്. വിശുദ്ധ ഖുർആൻ ‘നീതി’യെ വളരെയധികം ഊന്നിപ്പറയുന്നു. ഒരു മുസ്ലീം പുരുഷന് തന്റെ ആദ്യ ഭാര്യ, രണ്ടാം ഭാര്യ, മൂന്നാം ഭാര്യ, നാലാമത്തെ ഭാര്യ എന്നിവർക്ക് നീതി നൽകാൻ കഴിയുമെങ്കിൽ മാത്രമേ , ഒന്നിലധികം തവണ വിവാഹം കഴിക്കാൻ അനുവാദമുള്ളൂ. ഒന്നിലധികം ഭാര്യമാരെ നിലനിർത്താൻ അവർക്ക് സമ്പത്തുണ്ടെങ്കിൽ പോലും, മുസ്ലീം സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഏകഭാര്യത്വത്തിന്റെ അനുയായികളാണ്. അതാണ് വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ ആത്മാവും. ” കോടതി നിരീക്ഷിച്ചു.

” വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ മറന്നുകൊണ്ട് ബഹുഭാര്യത്വം പിന്തുടരുന്ന മുസ്ലീം സമുദായത്തിലെ ചെറിയ ന്യൂനപക്ഷത്തെ മതനേതാക്കളും സമൂഹവും ബോധവൽക്കരിക്കേണ്ടതുണ്ട് ” എന്നും കോടതി കൂട്ടിച്ചേർത്തു.

പാലക്കാട് സ്വ​​ദേശിയായ അൻപതുകാരൻ ഭിക്ഷാടനത്തിലൂടെ ലഭിച്ചിരുന്ന പണം ഉപയോ​ഗിച്ചാണ് ഭാര്യമാരെ പോറ്റിയിരുന്നത്. ആദ്യ ഭാര്യയുമായുള്ള ബന്ധം തുടരുമ്പോഴായിരുന്നു രണ്ടാം വിവാഹം. രണ്ടാം ഭാര്യയെ പിന്നീട് ഇയാൾ തലാഖ് ചൊല്ലി മൂന്നാമതും വിവാഹം കഴിക്കാൻ തീരുമാനിച്ചു. തുടർന്ന് രണ്ടാം ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. ഭിക്ഷാടനത്തിലൂടെ മാസം ഇയാൾക്ക് 25,000 രൂപയോളം വരുമാനമുണ്ടെന്നും 10,000 രൂപ ജീവനാംശം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

പള്ളിക്കു മുന്നിൽ ഭിക്ഷ യാചിച്ചും അയൽക്കാരുടെ ഇടയ്‌ക്കിടെയുള്ള സഹായവും കൊണ്ട് ജീവിക്കുന്ന അന്ധനായ ഭർത്താവിൽ നിന്ന് പ്രതിമാസം 10,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് ഹർജി നൽകിയ ഭാര്യയുടെ ഹർജി തള്ളിയ കുടുംബ കോടതി ഉത്തരവ് ശരിവച്ചത്തിലുള്ള പുനഃപരിശോധനാ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്.

രണ്ടാം ഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന അന്ധനും യാചകനുമായ വ്യക്തിക്ക് മതനേതാക്കളുടെയും സഹായത്തോടെ സർക്കാർ കൗൺസിലിങ് നൽകണമെന്നും ഉത്തരവിൽ കോടതി നിർദേശിച്ചു.

ഭര്‍ത്താവ് അന്ധനായ യാചകനാണെന്നതിനാൽ ഭാര്യക്ക് ജീവനാംശം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതിയും വ്യക്താക്കി.

Tags: QuranFEATURED2The Kerala High Court
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies