മലപ്പുറം: 14 കാരിയിൽനിന്ന് സ്വർണം തട്ടിയെടുത്ത 21കാരൻ പിടിയിൽ. മലപ്പുറം പൊന്നാനി ചമ്രവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് പിടിയിലായത്. സമൂഹമാധ്യമം വഴിപരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നും അഞ്ചര പവന്റെ സ്വർണമാലയാണ് മുഹമ്മദ് അജ്മൽ തട്ടിയെടുത്തത്. സമാനരീതിയിലുള്ള കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിതിന് ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.
സ്‌നാപ് ചാറ്റ് വഴിയാണ് പെൺകുട്ടിയും മുഹമ്മദ് അജ്മലും പരിചയപ്പെട്ടത്. ഇരുവരും പെട്ടെന്ന് പ്രണയത്തിലായി. വിവാഹ വാഗ്ദാനം നൽകിയ പ്രതി പെൺകുട്ടിയിൽ നിന്ന് നഗ്ന ചിത്രങ്ങളും കൈക്കലാക്കിയിരുന്നു. അച്ഛൻ ജ്വല്ലറിയുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് മാല തട്ടിയെടുത്തത്. പകരം വലിയ മാല തരാമെന്നും പ്രതി പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നു.















