കാസർകോട്: നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് മംഗൽപാടിയിലാണ് സംഭവം. സ്കൂളിൽ നടന്ന കായിക മത്സരത്തിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. മംഗൽപാടി ജിബി എൽപി സ്കൂളിലെ വിദ്യാർത്ഥിയായ ഹസൻ റസയാണ് മരിച്ചത്.
ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകനാണ്. കായികമത്സരം നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















