എറണാകുളം: ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാള സിനിമാ മേഖലയിൽ അഭിമാനമായി മാറിയ മോഹൻലാലിന് ഊഷ്മള സ്വീകരണം നൽകി ആരാധകർ. കൊച്ചി വിമാനത്താവളത്തിൽ എത്തിയ മോഹൻലാലിനെ ആർപ്പ് വിളിച്ചും കരാഘോഷങ്ങൾ ഉയർത്തിയുമാണ് സിനിമാസ്വാദകർ വരവേറ്റത്.
“ഒരു ആർട്ടിസ്റ്റിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമായാണ് താൻ ഇതിനെ കാണുന്നതെന്ന് മോഹൻലാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എനിക്ക് ലഭിച്ച ഭാഗ്യത്തെ എല്ലാർക്കുമായി ഞാൻ പങ്കുവക്കുന്നു. എല്ലാ വളരെ നന്നായി നടന്നു”.
വാനപ്രസ്ഥം സിനിമ രാഷ്‌ട്രപതി ദ്രൗപദി മുർമു എടുത്തുപറഞ്ഞതിനെ കുറിച്ചും മോഹൻലാൽ പരാമർശിച്ചു. സിനിമ എന്നതിലുപരി അതൊരു പ്രകടനമാണ്. അതൊരു സംസ്കൃത നാടകമാണ്. സാധാരണ സിനിമയിൽ ഒരുപാട് പേർ ചെയ്യാറില്ല. അതുകൊണ്ടായിരിക്കും രാഷ്‌ട്രപതി എടുത്തുപറഞ്ഞത്. ഇനി അങ്ങോട്ടുള്ള യാത്രയിൽ ഈ പുരസ്കാരം പ്രചോദനമാകുമെന്നും മോഹൻലാൽ പറഞ്ഞു.















