കോഴിക്കോട്: ഡൗൺ സിൻഡ്രോം ബാധിച്ച ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കുട്ടിയെ സ്ഥിരമായി സ്കൂളിൽ കൊണ്ടുവിട്ടിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് അറസ്റ്റിലായത്. പ്രതിയുടെ ഫോണിൽ നിന്ന് അബദ്ധത്തിൽ മറ്റൊരാൾക്ക് കോൾ പോയിരുന്നു. ഇതാണ് കേസ് തെളിയാൻ നിർണായകമായത്.
2022 മുതൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നു. സ്കൂളിലേക്കുള്ള യാത്രാമധ്യേ ഇയാൾ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് വിവരം. കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ പ്രതിയുടെ ഫോണിൽ നിന്നും അറിയാതെ കോൾ പോയിരുന്നു. കോൾ എടുത്തതും ഫോണിലൂടെ കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നു. ഇതോടെ ഇയാൾ ഉടൻ തന്നെ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. ഇതോടെ സ്കൂൾ പ്രിൻസിപ്പൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി പെൺകുട്ടിയുമായി സംസാരിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.















