കാസർകോട്: ആഗോള അയ്യപ്പസംഗമത്തിനെത്തിക്കാൻ ക്ഷേത്രഫണ്ട് ചെലവിടാമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ദേവസ്വം ജീവനക്കാരന് കാരണംകാണിക്കൽ നോട്ടിസ്. കാണാവൂർ കിരാതേശ്വര ക്ഷത്ര ക്ലാർക്ക് എ.വി. രാമചന്ദ്രൻ നായർക്കാണ് ക്ഷേത്രക്കമ്മിറ്റി ചെയർമാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
പത്രവാർത്തകൾ നൽകി ക്ഷേത്രത്തിനെ അപകീർത്തിപ്പെടുത്തി, ക്ഷേത്ര കമ്മിറ്റി അറിയാതെ കേസ് കൊടുത്തു എന്നീ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയരുന്നത്. ഒരാഴ്ചയ്‌ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
അയ്യപ്പസംഗമത്തിന് പോകുന്ന ക്ഷേത്ര ട്രസ്‌റ്റിമാർ, എക്സിക്യൂട്ടീവ് ഓഫീസർമാർ, ജീവനക്കാർ എന്നിവരുടെ യാത്ര, ഭക്ഷണം, താമസം എന്നിവയ്‌ക്കുള്ള പണം അതതു ക്ഷേത്ര ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്ന ദേവസ്വം കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.















